ഭിന്നശേഷിക്കാർക്കായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പരിശീലനം

 പരിശീലന വിഷയം – ദുരന്ത നിവാരണവും പ്രഥമശുശ്രൂഷയും

2016ൽ പാർലമെൻറ്റ് പാസാക്കിയ ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ ദുരന്ത നിവാരണത്തിൽ ഭിന്നശേഷിക്കാരുടെ പങ്ക് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ 7,93,937 ഭിന്നശേഷിക്കാർ ഉണ്ടെന്നാണ് സാമൂഹ്യ നീതി വകുപ്പ് 2015ൽ പുറത്തിറക്കിയ സെൻസസ് ചൂണ്ടിക്കാണിക്കുന്നത്. 2016 ൽ തുടങ്ങിയ പദ്ധതിയുടെ കീഴിൽ എല്ലാ ജില്ലകളിലും ഉള്ള ഭിന്നശേഷിക്കാർക്കായി വിദഗ്ധ പരിശീലനം നൽകിക്കൊണ്ടിരിക്കുന്നു.

പരിശീലനത്തിനായി ബ്രയിൽ ലിപിയിലുള്ള കൈപ്പുസ്തകം, ആംഗ്യ ഭാഷയിലുള്ള വീഡിയോകൾ, ലഘുലേഖകൾ, ഡയ്സി സോഫ്റ്റ്വെയർ ശബ്ദ രേഖ എന്നിവ നിർമിച്ചു കഴിഞ്ഞു. പരിശീലകർക്കായുള്ള കൈപുസ്തകവും പ്രസിദ്ധീകരിച്ചു. മൂന്ന് പരിശീലനങ്ങൾ പരിശീലകർക്കായി നടത്തി കഴിഞ്ഞു. ഏകദേശം 3000 പേരെ ആദ്യഘട്ടത്തിൽ പരിശീലിപ്പിക്കാനാണ് അതോറിറ്റി ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നത്. പരിശീലന പരിപാടിയിൽ വാർത്താവിനിമയ സംവിധാനത്തിന് പ്രാമുഖ്യം നൽകിക്കൊണ്ട് ഭിന്നശേഷിക്കാരെ നാലായി തിരിച്ചിട്ടുണ്ട്. കാഴ്ച വെല്ലുവിളികൾ നേരിടുന്നവർ, ശ്രവണ – സംസാര വെല്ലുവിളികൾ നേരിടുന്നവർ, ചലനശേഷി വെല്ലുവിളികൾ നേരിടുന്നവർ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ എന്നിങ്ങനെ. ഇതിൽ മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ കെയർ ഗിവേഴ്സ്നാണ് പരിശീലനം നൽകുന്നത്. മറ്റു വിഭാഗങ്ങളിൽ ഭിന്നശേഷിക്കാർക്ക് തന്നെ പരിശീലനം നല്കി.

ഓരോ ജില്ലകളിലും നടത്തുന്ന പരിശീലനത്തിന് അതാതു ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സാമൂഹ്യ നീതി വകുപ്പും നേതൃത്വം നൽകും. പ്രസ്തുത ജില്ലകളുടെ ദുരന്ത സാധ്യത കണക്കിലെടുത്തുകൊണ്ടാണ് പരിശീലനം ക്രമീകരിച്ചത്. പരിശീലനം നൽകുന്നത് എം.ജി യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇൻറ്റർ യൂണിവേഴ്സിറ്റി സെൻറ്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസ് (IUCDS) ആണ്. വിവിധ ദുരന്തങ്ങളിൽ എങ്ങനെ തയ്യാറെടുക്കാം എന്ന് തുടങ്ങി സി.പി.ആർ അടക്കമുള്ള പ്രഥമ ശ്രുശൂഷ പ്രക്രിയകളും പരിശീലനത്തിന്റെ ഭാഗമാക്കി.

കാഴ്ച വെല്ലുവിളികൾ നേരിടുന്നവർ, ശ്രവണ – സംസാര വെല്ലുവിളികൾ നേരിടുന്നവർ, ചലനശേഷി വെല്ലുവിളികൾ നേരിടുന്നവർ, – മാനസിക വെല്ലുവിളികൾ നേരിടുന്നവർ എന്നിങ്ങനെ
ആണ് യഥാക്രമം അതാതു ദിവസങ്ങളിൽ പരിശീലന ക്രമീകരിച്ചത്. ഇതിൽ മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ കെയർ ഗിവേഴ്സിനാണ് പരിശീലനം നല്കി. മറ്റു വിഭാഗങ്ങളിൽ ഭിന്നശേഷിക്കാർക്ക് തന്നെ പരിശീലനം നല്കി. മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സെർട്ടിഫിക്കറ്റും നല്കി.

റിപോർട്ട് ഇവിടെ ലഭ്യമാണ്