കേരള സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ഒരുക്കുന്ന കാലവർഷ ചർച്ചകൾ എന്ന ഓൺലൈൻ പരിപാടി – ഏഴാം ദിവസം (17.06.21), വിഷയം : ഉരുൾപ്പൊട്ടൽ / മണ്ണിടിച്ചിൽ തയ്യാറെടുപ്പുകൾ.
കേരള സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി മൺസൂൺകാല അതിജീവനവുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്ന ഓൺലൈൻ സംഭാഷണ പരമ്പരയിൽ ഉരുൾപ്പൊട്ടൽ / മണ്ണിടിച്ചിൽ തയ്യാറെടുപ്പുകൾ എന്ന വിഷയം ചർച്ച ചെയ്യുന്നു.
ചർച്ചക്ക് നേതൃത്വം നൽകി സംസാരിക്കുന്നത് ഉരുൾപ്പൊട്ടൽ മേഖലയിലെ ഗവേഷകനും നാഷണൽ സെൻറ്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ മുൻ ശാസ്ത്രജ്ഞനുമായ ശ്രീ. ജി ശങ്കർ ആണ്. പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഈ തത്സമയ പരിപാടിയിൽ സംശയ നിവാരണത്തിനുള്ള അവസരം യുട്യൂബ് ചാറ്റിലൂടെ ഉണ്ടായിരിക്കുന്നതാണ്.
2021 ജൂൺ 17 ന് രാത്രി 7.00 മണിക്ക് പരിപാടി ആരംഭിക്കും. പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനായി ക്ലിക്ക് ചെയ്യുക. https://youtu.be/i3V-5A9fMyc