ദുരന്ത ലഘൂകരണത്തിനായുള്ള സെൻഡായി രൂപരേഖ – 2022 ഫെബ്രുവരി 14 മുതൽ 18 വരെ നടക്കുന്ന ഓൺലൈൻ പരിശീലനം

സെൻഡായി രൂപരേഖ (2015-2030), അന്താരാഷ്ട്ര ദുരന്ത ആഘാത (സാധ്യതാ) ലഘൂകരണത്തിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്ന വിഷയത്തിൽ പൊതുജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും, ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും, സന്നദ്ധ സംഘടനകൾക്കും, സന്നദ്ധ പ്രവർത്തകർക്കും വേണ്ടി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 2022 ഫെബ്രുവരി 14 മുതൽ 18 വരെ ഉച്ചകഴിഞ്ഞു 3.30 മുതൽ 4.30 വരെ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

ദുരന്ത നിവാരണ പ്രവർത്തങ്ങളിൽ അന്താരാഷ്ട്ര മാർഗരേഖ ആയ സെൻഡായി രൂപരേഖ എങ്ങനെ ഉൾപ്പെടുത്താൻ സാധിക്കുമെന്നും, സെൻഡായി രൂപരേഖയുടെ പ്രഖ്യാപിത ലക്ഷ്യമായ ദുരന്തങ്ങൾ മൂലം ഉണ്ടാകുന്ന ജീവഹാനി എങ്ങനെ കുറക്കാം എന്നും, സുസുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിൽ സെൻഡായി രൂപരേഖയുടെ പങ്ക് എന്താണ് എന്നും വിശദമായി ഈ പരിപാടിയിൽ പ്രതിപാദിക്കുന്നതാണ്.

2022 ഫെബ്രുവരി 14 മുതൽ 18 വരെ തുടർച്ചയായി അഞ്ചു ദിവസങ്ങളായി ഉച്ചകഴിഞ്ഞു 3.30 മുതൽ 4.30 വരെ നടക്കുന്ന ഈ പരിശീലന പരിപാടിയിൽ സെൻഡായി രൂപരേഖയുടെ വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ചു ഡോ. ശേഖർ എൽ. കുര്യാക്കോസ്, ശ്രീ ജി. പദ്മനാഭൻ, ശ്രീമതി ആനി ജോർജ്, ഡോ. ശ്രീജ എസ്. നായർ, ഡോ. വിജിത് എച്ച് എന്നിവർ ക്‌ളാസ്സുകൾ നയിക്കും. ചർച്ചകൾക്കും, ചോദ്യോത്തരത്തിനും സമയം ഉണ്ടാകും.

സിസ്കോ വെബ്എക്സ് പ്ലാറ്റ് ഫോമിൽ ഓൺലൈൻ ആയി നടത്തുന്ന പ്രസ്‌തുത പരിപാടിയിൽ രജിസ്റ്റർ ചെയ്തു അഞ്ചു ദിവസവും പങ്കെടുക്കുന്നവർക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതാണ്. രജിസ്റ്റർ ചെയ്യുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുകയോ അല്ലെങ്കിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക. രജിസ്റ്റർ ചെയ്യാതെയും ട്രൈനിങ്ങിൽ പങ്കെടുക്കാവുന്നതാണ് എന്നാൽ രജിസ്റ്റർ ചെയ്യാതെ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതല്ല.

Registration Form: https://docs.google.com/forms/d/e/1FAIpQLSfg2K42tS5tnGmY91Y7fHKhelxlviphnoAmTgTowE14g2FH9w/viewform?usp=sf_link

പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുവാനായി സിസ്കോ വെബ്എക്സ് ആപ്പ് നിങ്ങളുടെ മൊബൈൽ അഥവാ ലാപ്ടോപ്പിൽ ഡൌൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്ത ശേഷം മുകളിൽ കൊടുത്തിരിക്കുന്ന മീറ്റിംഗ് ഐഡിയും പാസ്സ്‌വേർഡും നൽകുകയോ അല്ലെങ്കിൽ താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.

 18.02.2022 ലെ മീറ്റിംഗ് ലിങ്ക്

https://sdma-kerala.webex.com/sdma-kerala/j.php?MTID=md7f4bb78e4208dd6cbb505a39445e6eb

മീറ്റിംഗ് ഐ.ഡി – 2519 050 2449
പാസ്സ്‌വേർഡ് – Abcd

സെൻഡായി പരിശീലന ക്ളാസുകൾ ഇങ്ങനെ

14.02.2022 മുതൽ 18.02.2022 വരെ
സമയം: വൈകുന്നേരം 03.30 മുതൽ 04.30 വരെ

ദിവസം – 1 (14.02.2022)
വിഷയം : സെൻഡായി രൂപരേഖ: ആമുഖം , ആശയം, അവലോകനം .
അവതരണം : ഡോ: വിജിത് എച്ച്, സീനിയർ കൺസൽറ്റൻറ്, സെൻഡായി പ്രൊജക്റ്റ്, കെ.എസ്.ഡി.എം.എ

ദിവസം – 2 (15.02.2022)
വിഷയം : സെൻഡായി മുൻഗണന 1 – ദുരന്ത സാധ്യതാ അപഗ്രഥനം
അവതരണം : ഡോ. ശ്രീജ എസ്‌. നായർ, കൺസൽറ്റൻറ്, RIMES, ന്യൂ ഡൽഹി

ദിവസം – 3 (16.02.2022)
വിഷയം: സെൻഡായി മുൻഗണന 2 – ദുരന്ത ലഘൂകരണ ഭരണനിര്‍വഹണം
അവതരണം : ശ്രീമതി. ആനി ജോർജ്, ഡയറക്ടർ, ബെഡ്‌റോക്

ദിവസം – 4 (17.02.2022)
വിഷയം : സെൻഡായി മുൻഗണന 3 – ദുരന്ത സാധ്യത ലഘൂകരണ, പ്രതിരോധ നിക്ഷേപങ്ങൾ
അവതരണം: ശ്രീ. ജി. പദ്‌മനാഭൻ, മുൻ എമർജൻസി അനലിസ്റ്റ്, യു.എൻ.ഡി.പി, ന്യൂ ഡൽഹി

സമാപന ദിവസം – 5 (18.02.2022)
വിഷയം : സെൻഡായി മുൻഗണന 4 – ദുരന്ത മുന്നൊരുക്ക – പ്രതികരണ സംവിധാനങ്ങൾ, പുനർനിർമ്മാണ – പുനരധിവാസ നടപടികൾ.
അവതരണം : ഡോ. ശേഖർ എൽ. കുര്യാക്കോസ്, മെമ്പർ സെക്രട്ടറി, കെ.എസ്.ഡി.എം.എ