വടക്ക്‌ തമിഴ്‌നാട് തീരത്തും പുതുച്ചേരി തീരത്തും വടക്ക് – കിഴക്ക് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 45 കി.മി വേഗതയിലും, തെക്കൻ തമിഴ്‌നാട് തീരത്തു വടക്ക് -കിഴക്ക് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 45 കി.മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 50- 55 കി.മി വേഗതയിലും കാറ്റു വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ജനുവരി 5 ഓട് കൂടി ആൻഡമാൻ കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ആയതിനാൽ ആൻഡമാൻ കടലിലും പരിസര പ്രദേശത്തും ജനുവരി 4, 5 തീയതികളിൽ ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ദമാകുവാനും സാധ്യതയുണ്ട്.

കേരള, കർണ്ണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മുന്നറിയിപ്പ് ഇല്ല.

IMD – KSDMA