2018 ഡിസംബർ 11ആം തീയതിയോടുകൂടി തെക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ന്യുനമർദ്ദം രൂപപ്പെടുവാൻ സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നു. ഈ സാദ്ധ്യതയെ തുടർന്ന് പ്രസ്തുത പ്രദേശം കാലാവസ്ഥാ കേന്ദ്രം വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നതായി അറിയിച്ചിട്ടുണ്ട്. ന്യുനമർദ്ദത്തിന്റെ തുടർ വികാസത്തെ കുറിച്ചുള്ള വിവരങ്ങൾ ആരായുവാൻ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 1800 220 161 എന്ന നമ്പറിൽ വിളിക്കുക .

10/ 12/2018 ന് തെക്ക് ബംഗാൾ ഉൾക്കടലിലും ഭൂമദ്ധ്യ രേഖയോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിലും
കാറ്റിന്റെ വേഗത മണിക്കൂറിൽ 35 മുതൽ 45 കി.മി വരെ ഉയരുവാൻ സാധ്യതയുണ്ട്,
11/ 12/2018 ന് തെക്ക്, മധ്യ ബംഗാൾ ഉൾക്കടലിലും ഭൂമദ്ധ്യ രേഖയോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിലും
കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കി.മി വരെ ഉയരുവാൻ സാധ്യതയുണ്ട്,
12/ 12/2018 ന് തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ഭൂമദ്ധ്യ രേഖയോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിലും
കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കി.മി വരെ ഉയരുവാൻ സാധ്യതയുണ്ട്.

ആയതിനാൽ മേൽപ്പറഞ്ഞിട്ടുള്ള പ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ദമോ അതി പ്രക്ഷുബ്ദമോ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ 10 /12/2018 മുതൽ 12/12/2018 വരെ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്.