ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പനുസരിച്ച് തെക്ക്-പടിഞ്ഞാറൻ. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫെതായ് (PHETHAI) ചുഴലിക്കാറ്റ് 6 മണിക്കൂറിൽ വടക്ക്- വടക്കു പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 16 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അടുത്ത 24 മണിക്കൂറിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്.

ഇതിനോട് അനുബന്ധിച്ച് 2018 ഡിസംബർ 16,17 തീയതികളിൽ ബംഗാൾ ഉൾക്കടലിന്റെ തെക്ക് പടിഞ്ഞാറ്, മദ്ധ്യ പടിഞ്ഞാറ് ഭാഗങ്ങളിൽ കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആയിരിക്കും .
ആയതിനാൽ ഡിസംബർ 16,17 തീയ്യതികളിൽ ആന്ധ്രാപ്രദേശ് തീരങ്ങളിലുടനീളം മത്സ്യബന്ധനം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.തെക്ക് -പടിഞ്ഞാറൻ,മധ്യപടിഞ്ഞാറൻ ബംഗാൾഉൾക്കടലിൽ ,തമിഴ്നാടിന്റെ വടക്ക് തീരങ്ങളിലും,പുതുച്ചേരി തീരങ്ങളിലും ,ആന്ധ്രാപ്രദേശ് തീരങ്ങളിലും ഡിസംബർ 17ാം തീയ്യതിവരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നു.

IMD-KSDMA