മത്സ്യതൊഴിലാളികൾക്കുള്ള പ്രത്യേക മുന്നറിയിപ്പ്
നവംബർ 29 ഉച്ചക്ക് 12 മണി മുതൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക്, ഗൾഫ് ഓഫ് മാന്നാർ, കൊമോറിൻ , മാലിദ്വീപ് ,ലക്ഷദ്വീപ് തീരങ്ങളിലും തൊട്ടടുത്തുള്ള ഇന്ത്യൻ മഹാസമുദ്ര പ്രദേശങ്ങളിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 35 മുതൽ 45 കി.മി വരെയും ചില അവസരങ്ങളിൽ 55 കി.മി വരെ ഉയരുവാൻ സാധ്യതയുണ്ട്.
മേൽ പറഞ്ഞ പ്രദേശങ്ങളിൽ കടൽ പ്രക്ഷുബദമോ അതിപ്രക്ഷുബ്ദമോ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്.