തെക്ക് -കിഴക്കൻ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം കഴിഞ്ഞ 6 മണിക്കൂറിൽ വടക്ക് -വടക്കുപടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 12 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചു 14 / 12 / 18 രാവിലെ 8 .30 ഓട് കൂടി തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ (അക്ഷാംശം 8 .5 ഡിഗ്രി വടക്കും രേഖാംശം 87 .4 ഡിഗ്രി കിഴക്കും)ഏകദേശം ട്രിങ്കോമാലിയുടെ (ശ്രീലങ്ക) 670 കിലോമീറ്റർ കിഴക്ക് ഭാഗത്തായും, ചെന്നൈ (തമിഴ്നാട്)യുടെ 930 കിലോമീറ്റർ കിഴക്ക് -തെക്കുകിഴക്ക് ഭാഗത്തായും , മച്ചലീപട്ടണത്തിന്റെ (ആന്ധ്രാപ്രദേശ് )1090 കിലോമീറ്റർ തെക്കുകിഴക്ക് ഭാഗത്തായും കേന്ദ്രികരിച്ചിരിക്കുന്നു. ഇത് അടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റായി മാറാനും തുടർന്നുള്ള 36 മണിക്കൂറിൽ അതിതീവ്ര ചുഴലിക്കാറ്റായി സാധ്യതകൂടുതലാണ് .ഇത് വടക്ക് -വടക്കുപടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച ആന്ധ്രാപ്രദേശിലെ ഓങ്കോൾ കാക്കിനട തീരത്തിനിടയിൽ ഡിസംബർ 17 ഉച്ചയോട് കൂടി എത്തിച്ചേരുവാൻ സാധ്യതയുണ്ട് .

കാറ്റ് മുന്നറിയിപ്പ്:ആന്ധ്രാപ്രദേശ് ,വടക്ക് തമിഴ്നാട് ,പുതുച്ചേരി തീരങ്ങളിൽ.

മോശമായ കാലാവസ്ഥയോടൊപ്പം മണിക്കൂറിൽ 45 – 55 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിലും ആന്ധ്രാപ്രദേശിലുടനീളവും ,വടക്ക് തമിഴ്നാട് ,പുതുച്ചേരി തീരങ്ങളിലും ഡിസംബർ 15 നും ,ഡിസംബർ 17 ന് ശക്തിപ്രാപിച് മണിക്കൂറിൽ 80 -90 കിലോമീറ്റർ വേഗത്തിലും ചിലഅവസരങ്ങളിൽ 100 കിലോമീറ്റർ വേഗതയിലും ആന്ധ്രാപ്രദേശ് തീരത്തും കാറ്റുവീശാൻ സാധ്യതയുണ്ട് .

സമുദ്രപ്രദേശങ്ങളിൽ കാറ്റ് മുന്നറിയിപ്പ്:

തെക്ക്-കിഴക്കൻ,തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ സമീപപ്രദേശത്തും മണിക്കൂറിൽ 50 -60 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 70 കിലോമീറ്റർ വേഗതയിലും കാറ്റു വീശാൻ സാധ്യതയുണ്ട് .തുടർന്ന് ശക്തി പ്രാപിച് ഡിസംബർ 15 രാവിലെ മുതൽ മണിക്കൂറിൽ 60 – 70 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിലിൽ 80 കിലോമീറ്റർ വേഗതയിലും തെക്കു-പടിഞ്ഞാറും ,മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട് .ഡിസംബർ 16 ,17 തീയതികളിലിൽ മണിക്കൂറിൽ 8 0 – 9 0 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിലിൽ 100 കിലോമീറ്റർ വേഗതയിലും തെക്കു-പടിഞ്ഞാറും ,മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട് .

സമുദ്രസ്ഥിതി

ഡിസംബർ 15 ആം തീയ്യതിയിൽ തെക്ക് – കിഴക്ക്,തെക്ക് -പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിന്റെ സമീപപ്രദേശത്തും,ഡിസംബർ 15 നു വൈകുന്നേരത്തോടെ തെക്കു -കിഴക്ക്,മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും,ഡിസംബർ 16,17 തീയ്യതികളിൽ മധ്യ പടിഞ്ഞാറൻ ,തെക്ക് -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ സമീപപ്രദേശത്തും കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആയിരിക്കും .


മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക മുന്നറിയിപ്പ്

ഡിസംബർ 14 മുതൽ 17 വരെ കടൽ പ്രക്ഷുബ്ദമോ അതി പ്രക്ഷുബ്ദമോ ആകാൻ സാധ്യതയുള്ളതിനാൽ താഴെ പരാമർശിക്കുന്ന പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ തീരത്തെത്തി ചേരണമെന്ന് അഭ്യർത്ഥിക്കുന്നു

14/12/18 ന് തെക്ക് -പടിഞ്ഞാറൻ ,തെക്ക് -കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗത്തും.
15 /12/18 – മധ്യ പടിഞ്ഞാറൻ ,തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ .
16 /12/18 -തെക്ക് പടിഞ്ഞാറൻ,മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആന്ധ്രാപ്രദേശ് തീരങ്ങളിലും ,തമിഴ്നാടിന്റെ വടക്കൻ തീരങ്ങളിലും ,പുതുച്ചേരി തീരത്തും
17/12/18 -തെക്ക് പടിഞ്ഞാറൻ,മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആന്ധ്രാപ്രദേശ് തീരങ്ങളിലും ,തമിഴ്നാടിന്റെ വടക്കൻ തീരങ്ങളിലും ,പുതുച്ചേരി തീരത്തും .

ആയതിനാൽ മേൽപ്പറഞ്ഞിട്ടുള്ള പ്രദേശങ്ങളിൽ 14/12/2018 മുതൽ 17/12/2018 വരെ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട് .
IMD – KSDMA