തെക്ക് -കിഴക്കൻ ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം കഴിഞ്ഞ 6 മണിക്കൂറിൽ പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 13 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചു 15 / 12 / 18 തെക്കു പടിഞ്ഞാറ്, തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിൽ (അക്ഷാംശം 9.2 ഡിഗ്രി വടക്കും രേഖാംശം 85.2 ഡിഗ്രി കിഴക്കും)ഏകദേശം ട്രിങ്കോമാലിയുടെ (ശ്രീലങ്ക) 440 കിലോമീറ്റർ കിഴക്ക്, വടക്ക് – വടക്ക് കിഴക്ക് ഭാഗത്തായും, ചെന്നൈ (തമിഴ്നാട്)യുടെ690 കിലോമീറ്റർ തെക്കു കിഴക്ക് ഭാഗത്തായും , മച്ചലീപട്ടണത്തിന്റെ (ആന്ധ്രാപ്രദേശ് )890 കിലോമീറ്റർ തെക്ക്, തെക്കു – കിഴക്ക് ഭാഗത്തായും കേന്ദ്രികരിച്ചിരിക്കുന്നു. ഇത് അടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റായി മാറാനും തുടർന്നുള്ള 24 മണിക്കൂറിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട് .ഇത് വടക്ക് -വടക്കു – പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ആന്ധ്രാപ്രദേശിലെ ഓങ്കോൾ കാക്കിനട തീരത്തിനിടയിൽ ഡിസംബർ 17 ഉച്ചയോട് കൂടി എത്തിച്ചേരുവാൻ സാധ്യതയുണ്ട് .
കാറ്റ് മുന്നറിയിപ്പ്:ആന്ധ്രാപ്രദേശ് ,വടക്ക് തമിഴ്നാട് ,പുതുച്ചേരി തീരങ്ങളിൽ.
മോശമായ കാലാവസ്ഥയോടൊപ്പം മണിക്കൂറിൽ 45 – 55 കിലോമീറ്റർ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വേഗതയിലും ആന്ധ്രാപ്രദേശിലുടനീളവും ,വടക്ക് തമിഴ്നാട് ,പുതുച്ചേരി തീരങ്ങളിലും ഡിസംബർ 15 നും ,ഡിസംബർ 17 ന് ശക്തിപ്രാപിച് മണിക്കൂറിൽ 80 -90 കിലോമീറ്റർ വേഗത്തിലും ചിലഅവസരങ്ങളിൽ 100 കിലോമീറ്റർ വേഗതയിലും ആന്ധ്രാപ്രദേശ് തീരത്തും കാറ്റുവീശാൻ സാധ്യതയുണ്ട് .
സമുദ്രപ്രദേശങ്ങളിൽ കാറ്റ് മുന്നറിയിപ്പ്
തെക്ക്-കിഴക്കൻ, തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ സമീപപ്രദേശത്തും മണിക്കൂറിൽ 55 -65 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 75 കിലോമീറ്റർ വേഗതയിലും കാറ്റു വീശാൻ സാധ്യതയുണ്ട് .തുടർന്ന് ശക്തി പ്രാപിച് ഡിസംബർ 15 വൈകുനേരം മുതൽ മണിക്കൂറിൽ 60 – 70 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിലിൽ 80 കിലോമീറ്റർ വേഗതയിലും തെക്കു-പടിഞ്ഞാറും ,മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട് . ഡിസംബർ 16 ,17 തീയതികളിലിൽ മണിക്കൂറിൽ 80 – 100 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിലിൽ 110 കിലോമീറ്റർ വേഗതയിലും തെക്കു-പടിഞ്ഞാറും ,മധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട് .
സമുദ്രസ്ഥിതി
ബംഗാൾ ഉൾക്കടലിന്റെ തെക്ക് പടിഞ്ഞാറും തെക്ക് കിഴക്ക് ഭാഗത്തും കടൽ അതിപ്രക്ഷുബ്ദമായിരിക്കുവാൻ സാധ്യതയുണ്ട്. 15 ഡിസംബർ 2018 വൈകുന്നേരത്തോടുകൂടി ഇത് കൂടുതൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുണ്ട്. 16 ഡിസംബർ 2018 രാവിലെ ബംഗാൾ ഉൾക്കടലിന്റെ തെക്ക് പടിഞ്ഞാറും മധ്യ പടിഞ്ഞാറ് ഭാഗങ്ങളിലും കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുണ്ട്. 2018 ഡിസംബർ 16 വൈകുനേരം മുതൽ 17 രാവിലെ വരെ ബംഗാൾ ഉൾക്കടലിന്റെ മധ്യ പടിഞ്ഞാറ്, തെക്ക് പടിഞ്ഞാറും പ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആയിരിക്കും .
ഡിസംബർ 15 ആം തീയ്യതിയിൽ തെക്ക് – കിഴക്ക്, തെക്ക് -പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിന്റെ സമീപപ്രദേശത്തും, ഡിസംബർ 16 നു വൈകുന്നേരത്തോടെ തെക്കു -കിഴക്ക്, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, ഡിസംബർ 16,17 തീയ്യതികളിൽ മധ്യ പടിഞ്ഞാറൻ , തെക്ക് -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ സമീപപ്രദേശത്തും കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആയിരിക്കും . തെക്കൻ ആന്ദ്രയുടെയും വടക്കൻ തമിഴ്നാടിനോടും ചേർന്നുള്ള കടൽ പ്രദേശങ്ങളിൽ 2018 ഡിസംബർ 15 വൈകുനേരം മുതൽ കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആയിരിക്കും. തുടർന്ന് ഡിസംബർ 16, 17 തീയതികളിൽ ഇവിടെ കടൽ അതിപ്രക്ഷുബ്ദമോ തീവ്രമോ ആയിരിക്കാൻ സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക മുന്നറിയിപ്പ്
ഡിസംബർ 15 മുതൽ 17 വരെ കടൽ പ്രക്ഷുബ്ദമോ അതി പ്രക്ഷുബ്ദമോ ആകാൻ സാധ്യതയുള്ളതിനാൽ താഴെ പരാമർശിക്കുന്ന പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ തീരത്തെത്തി ചേരണമെന്ന് അഭ്യർത്ഥിക്കുന്നു .
15 /12/18 – മധ്യ പടിഞ്ഞാറൻ ,തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ .
16 /12/18 -തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആന്ധ്രാപ്രദേശ് തീരങ്ങളിലും ,തമിഴ്നാടിന്റെ വടക്കൻ തീരങ്ങളിലും ,പുതുച്ചേരി തീരത്തും
17/12/18 -തെക്ക് പടിഞ്ഞാറൻ,മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആന്ധ്രാപ്രദേശ് തീരങ്ങളിലും ,തമിഴ്നാടിന്റെ വടക്കൻ തീരങ്ങളിലും ,പുതുച്ചേരി തീരത്തും .