*മത്സ്യത്തൊഴിലാളികൾക്കുള്ള പ്രത്യേക മുന്നറിയിപ്പ് – Date of issue-17/12/2018*

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പനുസരിച്ച് മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫെതായ് (PHETHAI) എന്ന് അതിതീവ്ര ചുഴലിക്കാറ്റ് 6 മണിക്കൂറിൽ വടക്ക് ദിശയിൽ മണിക്കൂറിൽ 24 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിനോട് അനുബന്ധിച്ച് ബംഗാൾ ഉൾക്കടലിന്റെ മധ്യ പടിഞ്ഞാറ് ഭാഗങ്ങളിൽ കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആയിരിക്കും .

ആയതിനാൽ ഡിസംബർ 17ാം തീയ്യതി ആന്ധ്രാപ്രദേശ് തീരങ്ങളിലുടനീളം മത്സ്യബന്ധനം പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.തെക്ക് -പടിഞ്ഞാറൻ,മധ്യപടിഞ്ഞാറൻ ബംഗാൾഉൾക്കടലിൽ ,തമിഴ്നാടിന്റെ വടക്ക് തീരങ്ങളിലും,പുതുച്ചേരി തീരങ്ങളിലും ,ആന്ധ്രാപ്രദേശ് തീരങ്ങളിലും, ഒറീസ്സയുടെ തെക്കൻ തീരങ്ങളിലും 17ാം തീയ്യതി വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നു.

*IMD-KSDMA*