2018 ഡിസംബർ 16 ആം തീയതി വരെ കടൽ പ്രക്ഷുബ്ദമോ അതി പ്രക്ഷുബ്ദമോ ആകാൻ സാധ്യതായുള്ളതിനാൽ ചുവടെ പരാമർശിക്കുന്ന പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ഡിസംബർ 12 ആം തീയ്യതി വൈയ്‌കുന്നേരത്തോടുകൂടി തീരത്തു തിരിച്ചെത്തണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

12 /12/2018 ന് തെക്ക് -കിഴക്കൻ ബംഗാൾ ഉൾക്കടലിലും, ഭൂമദ്ധ്യ രേഖയോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കി.മി വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കി.മി വരെയും ഉയരുവാൻ സാധ്യതയുണ്ട്,

13 /12/2018 ന് തെക്കൻ ബംഗാൾ ഉൾക്കടലിൻറ്റെ മധ്യഭാഗത്തും, ഭൂമദ്ധ്യ രേഖയോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 45 മുതൽ 55 കി.മി വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കി.മി വരെയും ഉയരുവാൻ സാധ്യതയുണ്ട്.

14 /12/2018 ന് തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 55 മുതൽ 65 കി.മി വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 75 കി.മി വരെയും ഉയരുവാൻ സാധ്യതയുണ്ട്.

15 /12/2018 ന് തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും , അതിനോട് ചേർന്നുള്ള മദ്ധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 60 മുതൽ 70 കി.മി വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 80 കി.മി വരെയും ഉയരുവാൻ സാധ്യതയുണ്ട്.

16 /12/2018 ന് മദ്ധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും , അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും കാറ്റിന്റെ വേഗത മണിക്കൂറിൽ 60 മുതൽ 70 കി.മി വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 80 കി.മി വരെയും ഉയരുവാൻ സാധ്യതയുണ്ട്.

ആയതിനാൽ മേൽപ്പറഞ്ഞിട്ടുള്ള പ്രദേശങ്ങളിൽ 11 /12/20218 മുതൽ 16 /12/2018 വരെ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്

2018 ഡിസംബർ 11ആം തീയതിയോടുകൂടി തെക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ന്യുനമർദ്ദം രൂപപ്പെടുവാൻ സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നു. ഈ സാദ്ധ്യതയെ തുടർന്ന് പ്രസ്തുത പ്രദേശം കാലാവസ്ഥാ കേന്ദ്രം വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നതായി അറിയിച്ചിട്ടുണ്ട്. ന്യുനമർദ്ദത്തിന്റെ തുടർ വികാസത്തെ കുറിച്ചുള്ള വിവരങ്ങൾ ആരായുവാൻ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 1800 220 161 എന്ന നമ്പറിൽ വിളിക്കുക .

IMD – KSDMA