തെക്ക് തമിഴ്‌നാട് തീരത്തുo, കോമോറിന് മേഖലയിലും വടക്ക് -കിഴക്ക് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 45 കി.മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 50- 55 കി.മി വേഗതയിലും കാറ്റു വീശാൻ സാധ്യതയുണ്ടെന്നും ;
വടക്ക് തമിഴ്‌നാട് , പുതുച്ചേരി തീരത്ത് വടക്ക് -കിഴക്ക് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 45 കി.മി വേഗതയിൽ കാറ്റു വീശാൻ സാധ്യതയുണ്ടെന്നും കേന്ദ്രം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചുഴലിക്കാറ്റിന്റെ വിവരങ്ങൾ
ആൻഡമാൻ കടലിന്റെയും സമീപപ്രദേശത്തിന്റെയും മുകളിലായി രൂപം കൊണ്ട പബൂക് ചുഴലിക്കാറ്റ് വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിൽ കഴിഞ്ഞ 6 മണിക്കൂറിൽ 20 km വേഗതയിൽ സഞ്ചരിക്കുന്നു.
ഇത് ഇന്ന് (ജനുവരി 6 )o തീയതി ) 5:30 hrs ഇൽ ആൻഡമാൻ കടലിന്റെയും സമീപപ്രദേശത്തിന്റെയും മുകളിലായി അക്ഷാംശം 11 .0 ° വടക്കും ,രേഖാംശം 95 .5 °കിഴക്കുമായി ഏകദേശം 310 km കിഴക്ക് – തെക്ക് കിഴക്ക് പോർട്ട് ബ്ലെയറിന്റെ സമീപത്തായി നിലകൊള്ളുന്നു .
ഇത് വടക്ക് ,വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ആൻഡമാൻ ദ്വീപുകൾക്ക് കുറുകെ മണിക്കൂറിൽ 65 മുതൽ 75 കി.മി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 85 കി.മി വേഗതയിലും ഇന്ന് രാത്രിയോട് കൂടി സഞ്ചരിക്കുവാൻ സാധ്യതയുണ്ട് .
അതിനുശേഷം ഇത് വടക്ക് , വടക്ക് -പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാനും തുടർന്ന് മ്യാന്മാർ തീരത്ത് എത്തിച്ചേരാനും ക്രമേണേ കൂടുതൽ ശക്തി ക്ഷയിക്കുവാനും സാധ്യതയുണ്ട്.
മുന്നറിയിപ്പ്
ശക്തമായ കാറ്റിന് സാധ്യത
ആൻഡമാൻ കടലിലും , ആൻഡമാൻ ദ്വീപുകളിലും ചേർന്നുള്ള മധ്യ കിഴക്ക്, തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിലും മുകളിലായ് ജനുവരി 6 രാത്രി കാറ്റിന്റെ വേഗത 65 -75 കിലോമീറ്ററും ചില അവസരങ്ങളിൽ മണിക്കൂറിൽ 85 കിലോമീറ്ററും ആകുവാൻ സാധ്യതയുണ്ട്.
അതിന് ശേഷം ആൻഡമാൻ കടലിലും , ആൻഡമാൻ ദ്വീപുകളിലും ചേർന്നുള്ള മധ്യ കിഴക്ക്, തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിലും ജനുവരി 7th വൈകുന്നേരത്തോടുകൂടികാറ്റിന്റെ വേഗതമണിക്കൂറിൽ 55 -65 കിലോമീറ്ററും ചില അവസരങ്ങളിൽ മണിക്കൂറിൽ 75 കിലോമീറ്ററും ജനുവരി 8 th രാവിലെയോടുകൂടി മധ്യ കിഴക്ക്, തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിൽ കാറ്റിന്റെ വേഗതമണിക്കൂറിൽ 40 -50 കിലോമീറ്ററും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്ററും ആകുവാൻ സാധ്യതയുണ്ട്..
ജനുവരി 7 വരെ നിക്കോബാർ ദ്വീപിനുമുകളിൽ കാറ്റിന്റെ മണിക്കൂറിൽ 40 -50 കിലോമീറ്ററും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്ററും ആകുവാൻ സാധ്യതയുണ്ട്.
സമുദ്രസ്ഥിതി
ജനുവരി 6 രാവിലെ മുതൽ 7 രാവിലെ വരെ ആൻഡമാൻ കടലിലും, ആൻഡമാൻ ദ്വീപുകളിലും ചേർന്നുള്ള മധ്യ കിഴക്ക്, തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിലും കടൽ പ്രക്ഷുബ്‌ധമോ അതിപ്രക്ഷുബ്‌ധമോ ആകുവാൻ സാധ്യതയുണ്ട്. അതിന് ശേഷം ജനുവരി 7 രാത്രി മുതൽ ആൻഡമാൻ കടലിലും, ആൻഡമാൻ ദ്വീപുകളിലും ചേർന്നുള്ള മധ്യ കിഴക്ക്, തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിലും, 7 രാവിലെ മധ്യ കിഴക്ക്, തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിലും കടൽ പ്രക്ഷുബ്‌ധമോ അതിപ്രക്ഷുബ്‌ധമോ ആകുവാൻ സാധ്യതയുണ്ട്.
ജനുവരി 6 രാത്രി വരെ നിക്കോബാർ ദ്വീപിനു മുകളിൽ കടൽ പ്രക്ഷുബ്‌ധമോ അതിപ്രക്ഷുബ്‌ധമോ ആകുവാൻ സാധ്യതയുണ്ട്
സ്വീകരിക്കേണ്ടുന്ന നടപടികൾ
ജനുവരി 6 മുതൽ 7 വരെ ആൻഡമാൻ കടലിലും, ആൻഡമാൻ ദ്വീപുകളിലും ചേർന്നുള്ള മധ്യ കിഴക്ക്, തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിലും ജനുവരി 8 ന് മധ്യ കിഴക്ക്, തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിലും മേൽപറഞ്ഞ തിയ്യതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യ ബന്ധനം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ആയതിനാൽ മത്സ്യ തൊഴിലാളികൾ മേൽപറഞ്ഞ കാലയളവിൽ ആൻഡമാൻ കടലിലും ചേർന്നുള്ള മധ്യ കിഴക്ക്, തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
KSDMA -IMD