ക്ലൈമറ്റ് ലീഡർഷിപ് പ്രോഗ്രാം 2019
പരിസ്ഥിതി സംരക്ഷണ സംഘടനയായ ഏട്രീയും, സുസ്‌തേരയും, കേരളസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റയുമായി ചേർന്ന് യുവജനങ്ങൾക്കു കാലാവസ്ഥ വ്യതിയാനങ്ങളെപ്പറ്റിയും ദുരന്തനിവാരണത്തെ പറ്റിയും പഠിക്കുവാനും പ്രവർത്തിക്കുവാനുമുള്ള വേദി ഒരുക്കുന്നു. അന്താരാഷ്ട്ര തലത്തിൽ കാലാവസ്ഥ വ്യതിയാന-ദുരന്ത നിവാരണ വിഷയങ്ങളിൽ പഠനത്തിനും ഗവേഷണത്തിനുമായുള്ള സുവർണ്ണ അവസരമാണ് ഈ പരിപാടി മുൻപോട്ട് വയ്ക്കുന്നത്. 20നും 35നും ഇടയിൽ പ്രായമുള്ള മേൽ പറഞ്ഞ വിഷയങ്ങളിൽ താലപര്യമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ www.sustera.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. മലയാളത്തിൽ അപേക്ഷകൾ അയക്കുവാൻ വെബ്സൈറ്റിൽ നല്കിയിരിക്കുന്ന അപേക്ഷ ഫോം ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ച് ATREE-CERC Ammankovil street, Mullakkal, Alappuzha-688001എന്ന അഡ്രസിൽ അയക്കവുന്നതാണ്. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി 2019ജൂൺ 30.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക admin@sustera.org, +91- 9746288054, +91 9447519687
Click Here for the Link

climate1climate2