കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
18/09/2026: ആലപ്പുഴ, കോട്ടയം, ഇടുക്കി
19/09/2026: കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്
20/09/2026: കോട്ടയം, ഇടുക്കി, എറണാകുളം
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
പുറപ്പെടുവിച്ച സമയം: 01.00 PM; 18/09/2026
IMD-KSEOC-KSDMA
കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മഴ സംബന്ധിച്ച പ്രവചനവും ജില്ലകളിലെ കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മഴ മാപിനികളിൽ ലഭിച്ച മഴയും തമ്മിലുള്ള താരതമ്യം (18/09/2026)
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ലഭിച്ച മഴ
24 HOUR RAINFALL OVER KERALAM (18/09/2026)


