നിങ്ങളുടെ എമർജൻസി കിറ്റ് തയ്യാറാണോ?
എങ്കിൽ, അതിൻറെ ഫോട്ടോ എടുത്ത് ഞങ്ങൾക്ക് അയച്ചു തരിക

എമർജൻസി കിറ്റ് കയ്യിൽ കരുതുന്നത് ദുരന്തങ്ങളെ നേരിടുന്നതിന് ഉപകരിക്കുന്നു എന്നതിന് സംശയമില്ല. കഴിഞ്ഞ ചില ദിവസങ്ങളായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി വിവിധ മാധ്യമങ്ങളിലൂടെ ഈ കിറ്റിന്റെ പ്രസക്തി അറിയിച്ചിരുന്നു, കൂടാതെ അത് തയ്യാറാക്കി വെക്കാനും നിർദേശിച്ചിരുന്നു.

ഈ നിർദേശത്തെ തുടർന്ന് നിങ്ങൾ ഒരു എമർജൻസി കിറ്റ് തയ്യാറാക്കിയിട്ടുണ്ടെങ്കിൽ അതിൻറെ ഫോട്ടോ എടുത്തു ഞങ്ങൾക്ക് അയച്ചുതരിക. തിരഞ്ഞെടുക്കപ്പെട്ടവ ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കും. ഇതുവരെ തയ്യാറാക്കിയിട്ടില്ലെങ്കിൽ, ഒട്ടും സമയം പാഴാക്കാതെ തയ്യാറാക്കിക്കൊള്ളൂ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

# എമർജൻസി കിറ്റ് തയ്യാറാക്കേണ്ട രീതിയും അതിൽ ഉൾപ്പെടുത്തേണ്ട വസ്തുക്കളും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. (www.sdma.kerala.gov.in) അതിൻ പ്രകാരം ആയിരിക്കണം എമർജൻസി കിറ്റ് തയ്യാറാക്കേണ്ടത്.

# ഫോട്ടോയിൽ നിങ്ങളുടെ എമർജൻസി കിറ്റിന്റെ രണ്ട് ഫോട്ടോ മാത്രം അയക്കുക. തയ്യാറാക്കിയവരെയും ഉൾപ്പെടുത്താം. രണ്ട് ഫോട്ടോയിൽ ഒരെണ്ണം കിറ്റിൽ ഉൾപ്പെട്ടിട്ടുള്ള വസ്തുക്കൾ കാണുന്ന വിധം ആയിരിക്കണം.

# അയക്കേണ്ട വിവരങ്ങൾ – പേര്, തയ്യാറാക്കിയ തീയ്യതി, ടെലിഫോൺ നമ്പർ, ഇമെയിൽ, സ്ഥലം, ജില്ല.

# ഫോട്ടോ ഇമെയിൽ ആയി മാത്രം അയക്കുക.

# അയക്കേണ്ട ഇമെയിൽ – emergencykitksdma@gmail.com

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

എമർജൻസി കിറ്റ്, എല്ലാ വീടുകളിലും!!