മൽസ്യതൊഴിലാളി ജാഗ്രത നിർദ്ദേശം

കേരള തീരത്ത് മൽസ്യബന്ധനത്തിന് പോകുന്നതിൽ തടസ്സമില്ല.

കടലിൽ പോകുന്നവർ താഴെ പറയുന്ന സമുദ്രപ്രദേശങ്ങളിൽ പോകരുത് (വ്യക്തതക്കായി ഭൂപടം കാണുക).

18-09-2019 മുതൽ 19-09-2019 വരെ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള തെക്ക് പടിഞ്ഞാറ് , മധ്യ പടിഞ്ഞാറ് അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗത്ത്

മേൽപറഞ്ഞ കാലയളവിൽ പ്രസ്തുത പ്രദേശങ്ങളിൽ കടലിൽ പോകരുതെന്ന് നിർദ്ദേശിക്കുന്നു.

KSDMA-INCOIS-IMD