2018 ഡിസംബർ ൯ 8 , 9 തിയതികളിൽ തെക്ക് – കിഴക്കൻ ബംഗാൾ ഉൾക്കടലിലും ഭൂമദ്ധ്യ രേഖയോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിലും, 2018 ഡിസംബർ 9, 10 തീയതികളിൽ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മദ്ധ്യ ഭാഗത്തും ഭൂമദ്ധ്യ രേഖയോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിലും പ്രതികൂല കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ആയതിനാൽ മൽസ്യത്തൊഴിലാളികൾ മേൽപ്പറഞ്ഞിട്ടുള്ള തിയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് അഭ്യർത്ഥിക്കുന്നു.