ടൗട്ടെ അതിശക്ത ചുഴലിക്കാറ്റ് (Very Severe Cyclonic Storm Tauktae)- അപ്‌ഡേറ്റ്

ബുള്ളറ്റിൻ നമ്പർ 31

‘ടൗട്ടെ’ അതിശക്ത ചുഴലിക്കാറ്റ് (Very Severe Cyclonic Storm) സൗരാഷ്ട്രയിൽ: ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്-റെഡ് മെസ്സേജ്

മധ്യകിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ‘ടൗട്ടെ’ അതിശക്ത ചുഴലിക്കാറ്റ് (Very Severe Cyclonic Storm) സൗരാഷ്ട്ര തീരം കടന്ന്, കഴിഞ്ഞ 6 മണിക്കൂറായി വടക്ക് -വടക്കു കിഴക്ക് ദിശയിൽ മണിക്കൂറിൽ 11 കി.മീ വേഗതയിൽ സഞ്ചരിച്ച് 18 മെയ് 2021 പുലർച്ചെ 5.30 ന് 21.5°N അക്ഷാംശത്തിലും 71.2°E രേഖാംശത്തിലും ദിയുവിന് 95 കി.മീ വടക്ക്- വടക്കു കിഴക്കു മാറിയും അംറേലിക്ക് 10 കി. മീ തെക്കു മാറിയും അഹമ്മദാബാദിന് 230 കി. മീ തെക്ക് -തെക്ക് പടിഞ്ഞാറ് മാറിയും സൗരാഷ്ട്രയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു.
അടുത്ത മൂന്ന് മണിക്കൂറിൽ ഇത് വടക്ക്- വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ച് ശക്തി കുറഞ്ഞു ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm) മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം ഇന്ന് കൂടി തുടരുമെന്നതിനാൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ്ണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്

ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. കൃത്യമായ ഇടവേളകളിൽ വരുന്ന മാറ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

അവലംബം: കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ദേശീയ ചുഴലിക്കറ്റ് ബുള്ളറ്റിൻ നമ്പർ -31

IMD-KSEOC-KSDMA

പുറപ്പെടുവിച്ച സമയം : 2021 മെയ് 18, 08.00 AM