മധ്യകിഴക്കൻ അറബികടലിൽ കൊങ്കൺ തീരത്ത് സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യുന മർദ്ദം ഇന്നലെ രാത്രി 8.30 നും 10.30 നും ഇടയിൽ പൻജിം നും രത്‌നഗിരിക്കും ഇടയിൽ കരയിൽ പ്രവേശിച്ചു.തുടർന്ന് ശക്തി കൂടിയ ന്യുന മർദ്ദമായി ( Well Marked Low Pressure Area ) മാറി മധ്യ മഹാരാഷ്ട്രയ്ക്കു മുകളിൽ സ്ഥിതിചെയ്യുന്നു അടുത്ത 12 മണിക്കൂറിനുള്ളിൽ വടക്ക് കിഴക്ക് നീങ്ങി ന്യുന മർദ്ദമായി ശക്തി കുറയാൻ സാധ്യത.

ജാർഖണ്ഡ്നും , പശ്ചിമ ബംഗാളിനും മുകളിൽ ശക്തി കൂടിയ ന്യുന മർദ്ദം ( Well Marked Low Pressure Area ) സ്ഥിതി ചെയ്യുന്നു

കേരളത്തിൽ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ / ഇടി / മിന്നൽ തുടരാൻ സാധ്യത. ഇന്നും നാളെയും (ഒക്ടോബർ 1&2 ) ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

1 p m 01 ഒക്ടോബർ2023
IMD-KSEOC-KSDMA