കാലവർഷ ചർച്ചകൾ (Monsoon Talks) 2022 – Day 8

കേരള സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ഒരുക്കുന്ന കാലവർഷ ചർച്ചകൾ (Monsoon Talks) എന്ന ഓൺലൈൻ പരിപാടി എട്ടാം ദിവസം (23 .6.2022- 03.30 PM), വിഷയം – സമുദ്രതീരങ്ങളിൽ ജീവിക്കുമ്പോൾ: ഞാൻ എന്ത് ചെയ്യണം? (Living by Ocean -What Should I do?).

കേരള സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി മൺസൂൺകാല അതിജീവനവുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്ന ഓൺലൈൻ സംഭാഷണ പരമ്പരയിൽ സമുദ്രതീരങ്ങളിൽ ജീവിക്കുമ്പോൾ ഞാൻ എന്ത് ചെയ്യണം എന്ന വിഷയത്തെ സംബന്ധിച്ചുളള ചർച്ചക്ക് നേതൃത്വം നൽകുന്നത് ഡോക്ടർ ആൽഫ്രഡ്‌ ജോണി ആണ്. പൊതു ജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ സംശയ നിവാരണത്തിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത പരിപാടിയിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഒഫീഷ്യൽ യു ട്യൂബ് ചാനൽ  https://www.youtube.com/channel/UCj8-5kAk2IxuEtFypoFIgkw വഴി എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്.